SignIn
Kerala Kaumudi Online
Friday, 20 September 2024 12.49 PM IST

മയക്കുമരുന്നിനെതിരെ തെരുവ് നാടകം

Increase Font Size Decrease Font Size Print Page
photo

പുത്തൂർ: വെണ്ടാർ ശ്രീവിദ്യാധിരാജ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച തെരുവ് നാടകം ഹിറ്റായി. പുത്തൂർ മണ്ഡപം ജംഗ്ഷനിലാണ് തെരുവ് നാടകം ആദ്യം അവതരിപ്പിച്ചത്. ഗാന്ധി ജയന്തി മുതൽ കേരളപ്പിറവി ദിനംവരെ നീണ്ടുനിൽക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ തെരുവ് നാടകവും നൃത്തശില്പവും മറ്റ് കലാപരിപാടികളും അവതരിപ്പിക്കുന്നത്. പുത്തൂരിൽ നിന്ന് തുടങ്ങിയ പ്രചരണ സന്ദേശയാത്ര ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യാധിരാജ മാനേജർ ഗൗതംകൃഷ്ണ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് മഠത്തിനപ്പുഴ അജയകുമാർ,​ പ്രിൻസിപ്പൽ ടി.രാജേഷ്,​ പി.എ.സജിമോൻ,​ പ്രോഗ്രാം ഓഫീസർ ബി.വി.സുനിത,​ സജീവ്,​ ജ്യോതി.എസ്.നായർ,​ അരുൺ മുരളി എന്നിവർ സംസാരിച്ചു. കലാ പരിപാടികൾക്ക് ശേഷം കാഴ്ചക്കാരെക്കൂടി പങ്കെടുപ്പിച്ച് മനുഷ്യച്ചങ്ങലയും തീർത്തു. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയ കലാജാഥയുടെ സമാപന പരിപാടികൾ ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, ENERGY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.