SignIn
Kerala Kaumudi Online
Thursday, 19 September 2024 5.10 AM IST

കൊല്ലം സഹോദയ കലോത്സവത്തിന് ഇന്ന് അ‌ഞ്ചലിൽ തിരിതെളിയും

Increase Font Size Decrease Font Size Print Page
kala

അഞ്ചൽ: സി.ബി.എസ്.ഇ കൊല്ലം സഹോദയ കലോത്സവം 'സർഗോത്സവം 2022' ഇന്ന് മുതൽ 5 വരെ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടക്കും. ഇന്ന് വൈകിട്ട് 3ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഡോ. എബ്രഹാം തലോത്തിൽ അദ്ധ്യക്ഷനാകും.

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ, ചലച്ചിത്ര നടൻ ടിനി ടോം എന്നിവർ മുഖ്യാതിഥികളാകും. പി.എസ്.സുപാൽ എം.എൽ.എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, സഹോദയ ജനറൽ സെക്രട്ടറി ജയശ്രീ മോഹൻ, ഫാ. സണ്ണി തോമസ്, ഡോ. എബ്രഹാം കരിക്കം,​ കെ.എം.മാത്യു, ജനറൽ കൺവീനർ സൂസൻ കോശി, മേരി പോത്തൻ, ഫാ. ബോവസ് മാത്യു എന്നിവർ സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 45 സ്കൂളുകളിൽ നിന്നായി 3,​100 കുട്ടികൾ മാറ്റുരയ്ക്കും. 11 വേദികളിലായി 146 ഇനങ്ങളിലാണ് മത്സരം. ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സ്കൂൾ ലോക്കൽ മാനേജ‌ർ ഫാ. ബോവസ് മാത്യു പറഞ്ഞു. 5ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.