കൊല്ലം: അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക, വാഹനവാടക വർദ്ധിപ്പിക്കുക, സർക്കാർ - സ്വകാര്യ ആംബുലൻസുകൾക്ക് തുല്യനീതി ഉറപ്പാക്കുക, മൃതശരീരം കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസ് രീതി ഒഴിവാക്കുക, സർവീസ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പി.സി.സി പ്രാബല്യത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ, കൺസോർഷ്യം ഒഫ് ഇന്ത്യൻ ആംബുലൻസ് ഡ്രൈവേഴ്സ്, എമർജൻസി ആംബുലൻസ് റെസ്ക്യൂ ടീം എന്നിവ സംയുക്തമായി നാളെ സൂചന പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 15 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അസോ. സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |