തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 10ന് ചേരുന്ന പൊതുചടങ്ങിൽ മന്ത്രി ബാലഗോപാൽ ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ അധികരിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന 10 സമ്മേളനങ്ങളിലായി സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ച് നൂറുകണക്കിന് വിനോദ -വിജ്ഞാന കേന്ദ്രങ്ങളും പ്രദർശന വിൽപ്പനശാലകളുമാണ് പടനിലത്ത് സജ്ജമാക്കുന്നത്. ഭരണ സമിതിയെ കൂടാതെ പൊലീസ് -ഫയർഫോഴ്സ് വിഭാഗവും ആരോഗ്യ വകുപ്പും ഉത്സവത്തിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കുടിലുകൾ, സത്രങ്ങൾ എന്നിവിടങ്ങിൽ ഭജനം പാർക്കുവാനുള്ള ഭക്തജനങ്ങൾ ഇന്ന് ഉച്ചയോടെ തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |