പുനലൂർ : പുനലൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് മുതൽ 24വരെ പുനലൂർ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഉപജില്ല ഓഫീസർ ഡി.അജയകുമാർ,പബ്ലിസിറ്റി കൺവീനർ കെ.ബി.സുരേഷ്കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സെന്റ് ഗോരേറ്റി സ്കൂളിന് പുറമെ സെന്റ് ജോൺസ് എൽ.പി.എസ്, പുനലൂർ എൽ.പി.ജി.എസ് തുടങ്ങിയ 5വേദികളിലായാണ് മത്സരം നടക്കുന്നത്. സംസ്കൃതം, അറബി തുടങ്ങിയ 329 ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരക്കുന്നത്. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം കലോത്സവം ഉദ്ഘാടനം ചെയ്യും. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.എ.അനസ്, കെ.കനകമ്മ,കൗൺസിലർമാരായ അജി ആന്റണി, രഞ്ജിത്ത്,പുനലൂർ ഡി.ഇ.ഒ. എം.ജി.റസീന,സെന്റ് ഗൊരേറ്റി സ്കൂൾ മാനേജർ ഡോ.ക്രിസ്റ്റി ജോസഫ്, ജനറൽ കൺവീനർ ടി.മൃദുല ,ബിജു.കെ.തോമസ് തുടങ്ങിയവർ സംസാരിക്കും. 24ന് ചേരുന്ന സമാപന സമ്മേളനം പി.എസ്.സുപാൽ എം.എൽ.ഉദ്ഘാടനം ചെയ്യും. ബിജുതങ്കച്ചൻ, അമ്പിളി പ്രീയ, ടി.എസ്.അനീഷ്, പി.കെ.അശോകൻ, ബി.റോയി, എസ്.ശ്രീഹരി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |