കൊല്ലം: കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും കാർഷിക സെമിനാറും ഇന്ന് രാവിലെ 10ന് അഞ്ചൽ ഏരൂർ പാംവ്യൂ കൺവെൻഷൻ സെന്ററിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ എന്നിവർ വിശിഷ്ടാതിഥികളാകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അജയകുമാർ സ്വാഗതവും അഞ്ചൽ കൃഷി അസി. ഡയറക്ടർ അൻസി.എം.സലിം നന്ദിയും പറയും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് അധികൃതർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |