SignIn
Kerala Kaumudi Online
Thursday, 19 September 2024 2.07 AM IST

ഏകദിന ഉപവാസം 6ന്

Increase Font Size Decrease Font Size Print Page

കൊല്ലം : കശുഅണ്ടി തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 6ന് ചിന്നക്കടയിൽ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു. കോർപ്പറേഷൻ ഫാക്ടറികളിൽ തൊഴിൽ ദിനങ്ങൾ ഇല്ലാതായിരിക്കുന്നു. തൊഴിലാളികൾക്ക് ഇ. എസ്. ഐ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. കൂലി വർദ്ധനവിനുള്ള കാലവധി കഴിഞ്ഞിട്ടും സർക്കാർ അനങ്ങുന്നില്ല. കയർ മേഖലയിൽ ഒരിക്കൽ നടപ്പാക്കിയതുപോലെ ഇൻകം സപ്പോർട്ടിംഗ് സ്‌കീം നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. സ്വകാര്യ കശുഅണ്ടി തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.