കരുനാഗപ്പള്ളി: ഡോ.ബി.ആർ.അംബേദ്ക്കർ സ്റ്റഡീസെന്ററിന്റെയും ചാച്ചാജി പബ്ലിക് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്ക്കറിന്റെ 66-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. ചാച്ചാജി പബ്ലിക് സ്കൂളിൽ നടന്ന പരിപാടി ഡോ.ബി.ആർ.അംബേദ്ക്കർ സ്റ്റഡീസെന്റർ ചെയർമാൻ ബോബൻ ജി നാഥ് ഉദ്ഘാടനം ചെയ്തു. ദളിത്- പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവരെ സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കണമെന്ന് ബോബൻ ജി.നാഥ് അഭിപ്രായപ്പെട്ടു. നിലവിൽ 27 സുപ്രിം കോടതി ജഡ്ജിമാരുള്ളതിൽ നാമമാത്രമായ അംഗങ്ങൾ മാത്രമാണ് ദളിത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടി കാട്ടി. ആർ.സനജൻ അദ്ധ്യക്ഷനായി. അഡ്വ.ബി.ബിനു, ചൂളൂർ ഷാനി, അജി ലൗ ലാൻഡ് ,ആസാദ്, ഫഹദ് തറയിൽ ,സോമ അജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |