കൊല്ലം: കുന്നത്തൂർ ഏഴാംമൈൽ പിറവി സാംസ്കാരിക സമിതിയുടെ 9 -ാമത് ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് എഴുത്തുകാരനും യുവകവിയുമായ കെ.സജീവ് കുമാറിന്റെ 'അലിഞ്ഞലിഞ്ഞ് എന്ന കവിതാസമാഹാരത്തിന് ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കവി മുരുകൻ കാട്ടാക്കട, ഡോ. പി.കെ. ഗോപൻ, എഴുത്തുകാരൻ കൃഷ്ണ പൂജപ്പുര എന്നിവരാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഇ.വിയുടെ ജന്മനാടായ കുന്നത്തൂരിൽ 24ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് പിറവി പ്രസിഡന്റ് ജി.നകുലകുമാർ, വൈസ് പ്രസിഡന്റ് കെ.ഒ.ദീപക് കുമാർ, സെക്രട്ടറി സാജൻ ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |