കൊട്ടാരക്കര : കെ.എസ്.ടി.എ കൊട്ടാരക്കര സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് പദ്ധതി വഴി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. ആനക്കോട്ടൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആനക്കോട്ടൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളായ സഹോദരങ്ങൾ അഭിഷേക്, ആദിത്യ എന്നീ കുട്ടികൾക്കായി വീടിന്റെ താക്കോൽ കൈമാറി. സംഘാടക സമിതി ചെയർമാൻ ജെ. രാമാനുജൻ അദ്ധ്യക്ഷനായി. പി.ബിജുമോൻ ക്രൺവീനർ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ലീലാമ്മ, ഡി.ഇ.ഒ കെ.രാജു, ബ്ളോക്ക് പഞ്ചായത്തംഗം എ.അഭിലാഷ്, കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം ടി.ആർ.മഹേഷ്, ജി.കെ.ഹരികുമാർ, എസ്.സബിത, ജില്ലാ സെക്രട്ടറി ബി.സജീവ്, എം.എസ്.ഷിബു, എസ്.ശൈലേഷ്, ജെ.ശശികല, ആർ.എം.ലക്ഷ്മീദേവി, ജി.ബാലചന്ദ്രൻ, സബ്ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ശ്രീലാകുമാരി, സെക്രട്ടറി എസ്.എസ്.അഭിലാഷ്, കെ.ഹർഷരാജ്, എച്ച്.എം. ബി.എസ്.ശോഭ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |