കൊല്ലം: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് പ്രകടനത്തോടെ പുനലൂർ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. എൻ.പി.എ.എ സംസ്ഥാന പ്രസിഡന്റ് പി.കെ.സത്താർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ വി.പി.അജീഷ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സി.പി.അബ്ദൽ വഹാബ്, കൊല്ലം ജില്ലാ സെക്രട്ടറി വേങ്ങ ശ്രീകുമാർ, രക്ഷാധികാരി ചാത്തന്നൂർ പ്രഭാകരൻ, സംഘാടക സമിതി ചെയർമാൻ പുനലൂർ വി.രാജൻ പിള്ള, സംസ്ഥാന സമിതി അംഗം നെടിയവിള രാജഗോപാൽ, ജില്ലാ സെക്രട്ടറി ബി.ഹരികുമാർ, സുരാജ് കുന്നത്തൂർ, രാജേന്ദ്രൻ ഭരണിക്കാവ്, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |