കൊട്ടിയം: മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റ് ദിവസമായ 31 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗുരുമന്ദിരം ജംഗ്ഷനിലെ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ എസ്.എൻ.ഡി.പി.യോഗം 903-ാം നമ്പർ കൊട്ടിയം ശാഖയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും നേതൃത്വത്തിൽ മെഗാസൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ശങ്കേഴ്സ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ
ഡോക്ടർമാർ ക്യാമ്പ് നയിക്കും. ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം എസ്.എൻ.ഡി.പിയോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രകാശ് നടേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.സുന്ദരൻ മുഖ്യ അതിഥിയായിരിക്കും. ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം, എസ്.എൻ.ഇ.എഫ് കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ, യൂണിയൻ പഞ്ചായത്ത് അംഗം ഇരവിപുരം സജീവൻ, കുട്ടപ്പൻ പണയിൽ, ബിനു രാജൻ, അപർണ്ണ, ഹസീന, ആർ.എസ്.കണ്ണൻ എന്നിവർ സംസാരിക്കും. കെ.എസ്.സജു സ്വാഗതവും എൽ.ഷാജി നന്ദിയും പറയും. തുടർന്ന് കാർഷിക വിപണനമേളയും നടക്കും. രജിസ്ട്രേഷന് ഫോൺ : 9446285290, 6282490449.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |