കുളത്തുപ്പുഴ : നിയമസംരക്ഷണ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വപ്നക്കൂട് അഭയ കേന്ദ്രം കൊല്ലം, കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലുമല ഊരിലെ അമ്പതേക്കറിൽ ഗോത്രസഞ്ചലനം സംഘടിപ്പിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്വപ്നക്കൂട് രക്ഷാധികാരി സുഭാഷ് ബോസ് ആറ്റുകാൽ ആദ്ധ്യക്ഷനായി. ഗോത്ര നിവാസികളുടെ കുടുംബങ്ങൾക്ക് അരിയും വസ്ത്രങ്ങളും നൽകുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ നിർവഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം എസ്.ടി. പ്രൊമോട്ടർമാരായ ഐശ്വര്യ, വിഷ്ണു, അനുമോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു
വാർഡ് മെമ്പർ എസ്.അജിത, ഊര് മൂപ്പൻ തങ്കപ്പൻ കാണി, ചലച്ചിത്ര സംവിധായകൻ സുവചൻ, മാദ്ധ്യമ പ്രവർത്തകൻ പ്രസാദ് മാവിനേത്ത്, ഛായാഗ്രാഹകൻ പ്രദീപ് അങ്ങാടിക്കൽ, വന സംരക്ഷണ സമിതി ചെയർമാൻ ശശിധരൻ, സ്വപ്നക്കൂട് പ്രസിഡന്റ് ഡോ.രമണി നായർ, സുന്ദർ, നിഷാന്ത് എന്നിവർ സംസാരിച്ചു. സ്വപ്നക്കൂട് സെക്രട്ടറി പി.ബി.ഹാരിസ്, കോ ഓർഡിനേറ്റർ ഉദയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |