ഈരാറ്റുപേട്ട: മദ്ധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് കൊച്ചുപറമ്പിൽ ജയേഷ് (42)നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. ജയേഷ് രാവിലെ 6.45ന് പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തിയ സമയം അവിടെ ഉണ്ടായിരുന്ന മദ്ധ്യവയസ്കനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടി. സ്റ്റേഷൻ എസ്.ഐ സന്തോഷ്, സി.പി.ഒമാരായ റെജികുമാർ, ഷാജി ചാക്കോ, ശ്യാം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |