മൂവാറ്റുപുഴ: ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയ ആൾ പിടിയിൽ. ഈസ്റ്റ് വാഴപ്പിള്ളി രാധാ നിവാസിൽ എം.ബി. രാധാകൃഷ്ണൻ (53 ) ആണ് മൂവാറ്റുപുഴ എക്സൈസിന്റെ പിടിയിലായത്. ഡ്രൈ ഡേയോടനുബന്ധിച്ച് മൂവാറ്റുപുഴ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് വാഴപ്പിള്ളിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം ശേഖരിച്ച് വില്പന നടത്തിയ രാധാകൃഷ്ണനെ പിടികൂടിയത്. ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. 7ലിറ്റർ മദ്യവും 4.55 ലിറ്റർ ബിയറും ഇയാളിൽ നിന്ന് കണ്ടെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ നിയാസ് കെ.എയും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |