കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മഴക്കാല രോഗ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. കേരളാ സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. കാരിത്താസ് കോളേജ് ഒഫ് നഴ്‌സിംഗിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോൾ പ്ലേയുമുണ്ടായിരുന്നു. ജിൻസി മോൾ ജോർജ്ജ് സെമിനാറിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |