കോട്ടയം : മെഡിക്കൽ കോളേജിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യും. ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണ് നിർമാണമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. മേൽക്കൂര കൂടി പണിത് ഭൂഗർഭപാതയിലൂടെയെത്തുന്നവർക്ക് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കൽ കോളേജ് വികസന സമിതി ഒരുക്കണം. കൂടാതെ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കണം. അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിന് സമീപമാണ് പാത. അവിടെ നിന്ന് മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിലേയ്ക്ക് അവസാനിക്കും. രോഗികൾക്ക് വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളിൽ ഒരുക്കും.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം
ആശുപത്രിയിൽ ഒരു ദിവസമെത്തുന്നത് 7000 പേർ
റോഡ് മുറിച്ചു കടക്കുമ്പോഴുള്ള അപകടം ഒഴിവാകും
മുറിച്ചു കടക്കുമ്പോഴുള്ള വാഹനക്കുരുക്കും ഒഴിവാകും
ചെലവ് 1.29 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |