കോട്ടയം: കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റിൽ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെയോ കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് മുഖേനയോ അപേക്ഷാഫീസ് അടച്ച് എട്ടിന് രാവിലെ 10.30 വരെ അപേക്ഷ നൽകാം. എട്ടിന് രാവിലെ 8.30 മുതൽ 9.30 വരെ റാങ്ക്പട്ടികയിൽ ഒന്ന് മുതൽ 25000 വരെയുള്ളവർക്കും 9.30 മുതൽ 10.30 വരെ 25001 മുതൽ 40000 വരെയുള്ളവർക്കും 10.30 മുതൽ 11.30 വരെ 40001 മുതലുള്ളവർക്കും പുതിയ അപേക്ഷകർക്കും രജിസ്റ്റർ ചെയ്ത് സ്‌പോട് അഡ്മിഷനിൽ പങ്കെടുക്കാം. ആദ്യം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം. മറ്റ് പോളിടെക്‌നിക്കുകളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്‌ളിപ്പ്, പി.ടി.എ ഫണ്ട് രേഖകൾ ഹാജരാക്കണം. വിവരങ്ങൾക്ക് വെബ്‌സൈറ്റ്:www.polyadmission.org. ഫോൺ: 9496222730.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |