കട്ടപ്പന : ഉപ്പുതറ ഒൻപതേക്കറിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവർ മരിച്ച കേസിലാണ് അന്വേഷണം. കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സജീവ് ഓട്ടോറിക്ഷ പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യചെയ്തെന്നാണ് വ്യക്തമാക്കുന്നത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുമ്പോൾ ആവശ്യമെങ്കിൽ മറ്റു വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |