മാങ്ങാനം : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് 232ാം നമ്പർ മാങ്ങാനം യൂണിറ്റും വാസൻ ഐ കെയറും മൈക്രോലാബ് പുതുപ്പള്ളിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 8 മുതൽ 2 വരെ മാങ്ങാനം ശ്രീനാരായണ പ്രാർത്ഥനാമന്ദിരം ഹാളിൽ നടക്കും. ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ സൗജന്യമായും മറ്റുള്ള ടെസ്റ്റുകൾക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടുമുണ്ട്. സൗജന്യ നേത്രപരിശോധന ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അമൽ പി.ഹരീഷ്, സെക്രട്ടറി അശ്വന്ത് പ്രദീപ് എന്നിവർ അറിയിച്ചു. ഫോൺ: 8848927260, 9562702928.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |