കോട്ടയം : കേരള ഇലക്ട്രിക് ട്രേഡ്‌സ് അസോസിയേഷൻ (കെറ്റ) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ആർ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.വി ജോർജ്ജ് റിപ്പോർട്ടും, ട്രഷറർ ഏബ്രഹാം തോമസ് കണക്കും അവതരിപ്പിച്ചു. മോഹൻ ഐപ്പ്, ജോയിന്റ് സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ജോൺ ഏബ്രഹം (പ്രസിഡന്റ്), എം.വി ജോർജ് (സെക്രട്ടറി), ഷാജി പി.മാത്യു (ട്രഷറർ), സാജു ജോസഫ് മുക്കാടൻ (വൈസ് പ്രസിഡന്റ്), ശ്യാംകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |