കോരുത്തോട്: വർഷങ്ങളായി കാത്തിരുന്ന ആഗ്രഹം യാഥാർത്ഥ്യമായി. കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമസേനയ്ക്ക് സ്വന്തം വാഹനം ലഭിച്ചു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാങ്ങിയ വാഹനത്തിന്റെ താക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു ഹരിതകർമസേന അംഗങ്ങൾക്ക് കൈമാറി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ശേഖരണ പ്രവർത്തനങ്ങളിൽ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകുമെന്ന് സേനാംഗങ്ങൾ അറിയിച്ചു. പുതിയ വാഹനം ലഭിച്ചതോടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിക്കുകയും ചെലവ് കുറയുകയും ചെയ്യും. നിലവിൽ ഡ്രൈവറെ നിയമിച്ച് വാഹനത്തിന്റെ സേവനം ആരംഭിച്ചിട്ടുണ്ടെങ്കിലും, അടുത്ത ഘട്ടത്തിൽ ഹരിത കർമസേനയിലെ അംഗങ്ങൾ സ്വയം ഡ്രൈവിംഗ് പരിശീലനം നേടി വാഹനം ഓടിച്ച് ശേഖരണത്തിനിറങ്ങാനാണ് പദ്ധതി. സി.ഡി.എസ് ചെയർപേഴ്‌സൺ അനീഷ ഷാജി, സിയാദ്, റെങ്കു എന്നിവർ നേതൃത്വം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |