കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു.
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് തിങ്കളാഴ്ച നടന്നത്.
18 ഗ്രാമപഞ്ചായത്തുകളിൽ പൂർത്തിയായി ഉഴവൂർ,ളാലം, മാടപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിൽ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.
മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16ന് കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്കു പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും ജില്ലാ പഞ്ചായത്തുകളിലേത് 21നും കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ വാർഡുകൾ
(പഞ്ചായത്ത്, സംവരണ വിഭാഗം, സംവരണ നിയോജക നമ്പർ, പേര് എന്ന ക്രമത്തിൽ )
കല്ലറ
പട്ടികജാതി സ്ത്രീ സംവരണം:7കുരിശുപള്ളി ഭാഗം, 14 ഗ്രാമ പഞ്ചായത്ത് ഭാഗം.
പട്ടികജാതി സംവരണം:5 മുല്ലമംഗലം ഭാഗം
സ്ത്രീ സംവരണം:1മുണ്ടാർ, 2മാണിക്യവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ,9 കല്ലറ ചന്ത ഭാഗം,12കല്ലറ പഴയപള്ളി വാർഡ്,13വെൽഫെയർ സ്‌കൂൾ.
ഞീഴൂർ
പട്ടികജാതി സംവരണം:1 ശാന്തിപുരം.
സ്ത്രീ സംവരണം:5വടക്കേനിരപ്പ്,6വാക്കാട്,8 കാട്ടാമ്പാക്ക്, 9ചായംമാക്ക്, 10തോട്ടക്കുറ്റി, 11 പി.എച്ച്.സി, 12 തിരുവാമ്പാടി,14ഞീഴൂർ വെസ്റ്റ്.
കടുത്തുരുത്തി
പട്ടികജാതി സ്ത്രീ സംവരണം:2 ഗവണ്മെന്റ് ഹൈസ്‌കൂൾ, 3 കെ.എസ്.പുരം.
പട്ടികജാതി സംവരണം:4 മങ്ങാട്.
സ്ത്രീ സംവരണം:1 മാന്നാർ,8 പറമ്പ്രം, 10 മുട്ടുചിറ വെസ്റ്റ്, 12ആദിത്യപുരം, 13 ഗവൺമെന്റ് ഐ.ടി.ഐ, 17 ആയാംകുടി, 18 ആപ്പുഴ, 20പോളി ടെക്‌നിക്ക്
മുളക്കുളം
പട്ടികജാതി സ്ത്രീ സംവരണം:2 വടുകുന്നപ്പുഴ.
പട്ടികജാതി സംവരണം:13 പൂഴിക്കോൽ നോർത്ത്.
സ്ത്രീ സംവരണം:1 മുളക്കുളം, 4 അവർമ്മ, 9 അറുനൂറ്റിമംഗലം,10 കീഴൂർ സൗത്ത്, 12 പൂഴിക്കോൽ സൗത്ത്, 15 മൂർക്കാട്ടുപടി, 16 കാരിക്കോട് സൗത്ത്, 18 മനയ്ക്കപ്പടി.
ഉദയനാപുരം
പട്ടികജാതി സ്ത്രീ സംവരണം:9 വാഴമന, 17 വല്യാറ.
പട്ടികജാതി സംവരണം:11 വല്ലകം.
സ്ത്രീ സംവരണം:1 അക്കരപ്പാടം,3 നാനാടം,4 ഇരുമ്പൂഴിക്കര,10 കണത്താലി,12 പരുത്തുമുടി,13 ഉദയനാപുരം,15 ആലുംചുവട്. .
വെച്ചൂർ
പട്ടികജാതി സ്ത്രീ സംവരണം:8 പട്ടത്താനം.
പട്ടികജാതി സംവരണം:4 മുച്ചൂർക്കാവ്.
സ്ത്രീ സംവരണം:1 പൂങ്കാവ്,3 തോട്ടാപ്പള്ളി,5 മറ്റം,10 നഗരിന്ന,11 വെച്ചൂർ പള്ളി,12 ബണ്ട്‌റോഡ്.
ടി.വി.പുരം
പട്ടികജാതി സംവരണം:11 തൃണയംകുടം.
സ്ത്രീ സംവരണം:1 പള്ളിപ്പുറത്തുശ്ശേരി,4 ചേരിക്കൽ,5 ചെമ്മനത്തുകര തെക്ക്,9 മൂത്തേടത്തുകാവ്, 12 കണ്ണുകെട്ടുശ്ശേരി, 13 സരസ്വതി ഭാഗം,14 മറ്റപ്പള്ളി,15 മണ്ണത്താനം.
ചെമ്പ്
പട്ടികജാതി സ്ത്രീ സംവരണം:2 പനയ്ക്കൽ.
പട്ടികജാതി സംവരണം:10 തുരുത്തുമ്മ.
സ്ത്രീ സംവരണം:3 ഏലിയമ്മേൽ,5 കല്ലുകുത്താംകടവ്,8 പാറപ്പുറം,11 ചെമ്പ് പോസ്റ്റോഫീസ്,13 വേമ്പനാട്,14 വിജയോദയം 15 മുറിഞ്ഞപുഴ.
തലയാഴം
പട്ടികജാതി സ്ത്രീ സംവരണം: 12 മാടപ്പള്ളി പടിഞ്ഞാറ്.
പട്ടികജാതി സംവരണം:16 അമ്പാനപ്പള്ളി.
സ്ത്രീ സംവരണം:2 തോട്ടകം,4 കൂവ്വം,6 ഉല്ലല,8 കണ്ടംതുരുത്ത്,10 തൃപ്പക്കുടം,14 കരിയാർ,15 ഇട ഉല്ലല.
മറവൻതുരുത്ത്
പട്ടികജാതി സ്ത്രീ സംവരണം:4 പഞ്ഞിപ്പാലം.
പട്ടികജാതി സംവരണം:3 തുരുത്തുമ്മ.
സ്ത്രീ സംവരണം:1 തറവട്ടം,5 മറവൻതുരുത്ത്,6 ചുങ്കം,8 ചിറേക്കടവ്,11 കൂട്ടുമ്മേൽ,12 കുലശേഖരമംഗലം,15 വഴേകാട്.
കുമരകം
പട്ടികജാതി സംവരണം:8 അട്ടിപ്പീടിക.
സ്ത്രീ സംവരണം:1 കവണാറ്റിൻകര,4 ആപ്പിത്തറ,5 കൊല്ലകേരി,6 ഇടവട്ടം,9 നസ്രേത്ത്,10 ബസാർ,13 എസ്.ബി.ഐ,16 ചെപ്പന്നൂർ കരി.
അയ്മനം
പട്ടികജാതി സംവരണം:18 ഒളശ്ശ എച്ച്.എസ്
സ്ത്രീ സംവരണം:1 കരീമഠം, 3 കല്ലുങ്കത്ര,5 ജയന്തി,6 ഇരവീശ്വരം,11 അയ്മനം,12 കൊമ്പനാൽ,14 ഇളങ്കാവ്,15 കല്ലുമട,16 കുഴിത്താർ,20 അമ്പലക്കടവ്,21ചീപ്പുങ്കൽ.
തിരുവാർപ്പ്
പട്ടികജാതി സംവരണം: 12കിളിരൂർ കുന്നുപുറം.
സ്ത്രീ സംവരണം:1 മോർകാട്,2 ചെങ്ങളം കുന്നുംപുറം,3 ചെങ്ങളത്തുകാവ്,5തൊണ്ടമ്പ്രാൽ,10 പഞ്ചായത്ത് സെൻട്രൽ,11 അറുനൂറ്റിമംഗലം,14 മീഞ്ചിറ,15പാകത്തുശ്ശേരി,18 ചെങ്ങളം വായനശാല,19 ചെങ്ങളം കേളക്കേരി.
ആർപ്പൂക്കര
പട്ടികജാതി സംവരണം:3 ചൂരക്കാവ് ,
സ്ത്രീ സംവരണം:4 പിണഞ്ചിറക്കുഴി,5 വില്ലൂന്നി,6 തൊണ്ണംകുഴി,7 പഞ്ചായത്ത് വാർഡ്,8 നേരെകടവ്, 0 മെഡിക്കൽ കോളജ്,
11 അങ്ങാടി,13 കരിപ്പ,16 നാലുതോട്.
നീണ്ടൂർ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം:14 പ്രാവട്ടം
സ്ത്രീ സംവരണം:5 എസ്.കെ.വി. സൗത്ത്,6 ഓണംതുരുത്ത്,8 കൈപ്പുഴ ഹോസ്പിറ്റൽ,9 കൈപ്പുഴ പോസ്‌റ്റോഫീസ്,10 മേക്കാവ്,11 ശാസ്താങ്കൽ,12 കുട്ടാമ്പുറം,13 പാലത്തുരുത്ത്.
അതിരമ്പുഴ
പട്ടികജാതി സംവരണം:21 വേലംകുളം.
സ്ത്രീ സംവരണം:1 വേദഗിരി,3 ഐ.ടി.ഐ, 4 ചെത്തിത്തോട്,6 റെയിൽവേ സ്‌റ്റേഷൻ,10 ടൗൺ,11 യൂണിവേഴ്‌സിറ്റി,14 അടിച്ചിറ,15 കന്നുകുളം,17 കൊട്ടാരം,18 ഐ.സി.എച്ച്, മാന്നാനം,24 ശ്രീകണ്ഠമംഗലം.
വെള്ളൂർ
പട്ടികജാതി സ്ത്രീ സംവരണം: 3 വൈക്കോൽപ്പടി,15 നീർപ്പാറ.
പട്ടികജാതി സംവരണം:13 തട്ടവേലി.
സ്ത്രീ സംവരണം: 4 വെള്ളൂർ,5 വെള്ളൂർ സൗത്ത്,6 കെ.പി.പി.എൽ വാർഡ്,11 വട്ടിക്കാട്ടുമുക്ക്,14 കരിപ്പള്ളി മല,16 വടകര,
17 വരിക്കാംകുന്ന്.
തലയോലപ്പറമ്പ്
പട്ടികജാതി സ്ത്രീ സംവരണം:8 തലപ്പാറ.
പട്ടികജാതി സംവരണം:14 കോരിക്കൽ പഴമ്പട്ടി.
സ്ത്രീ സംവരണം:3 അടിയം,4 ഉമ്മാംകുന്ന്,5 വെട്ടിക്കാട്ടുമുക്ക്,6 ഡി.ബി. കോളജ്,11 പള്ളിക്കവല,12 തലയോലപ്പറമ്പ് ടൗൺ,15 തേവലക്കാട്,16 ചക്കാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |