പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം നടപ്പാക്കിയ വിദ്യാഭാസ മേഖലയിലെ മാതൃക പ്രൊജ്ര്രക് ആയ ജീവിതമാണ് ലഹരി എന്ന പദ്ധതിയുടെ ഭാഗമായി 100 കുട്ടികളുടെ നൈപുണ്യ നിർണയ പരിശോധനയുടെ റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെട്ട ഏഴ് വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർക്കും മാനേജിംഗ് കമ്മിറ്റിക്കും റിപ്പോർട്ട് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, സതി സരേന്ദ്രൻ, അഡ്വ.സമേഷ് ആൻഡ്രൂസ്, ഷാക്കി സജീവ്, കെ.എ.എബ്രഹാം, ആന്റണി മർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |