ചങ്ങനാശേരി: ചങ്ങനാശേരി താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം 2024- 25 പ്രവർത്തനവർഷത്തെ ലാഭവിഹിതം 20 ശതമാനം പ്രഖ്യാപിച്ചു. വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത യോഗത്തിലാണ് ലാഭവിഹിത പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര വാർഷിക പൊതുയോഗം ഉദ്്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മറ്റി അംഗം പി.ജെ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പുങ്കൽ, റോയി ജോസ് പുല്ലുകാട്ട്, ജോസഫ് സെബാസ്റ്റ്യാൻ പായിക്കാട്ട്, സാബു കുരിശുംമൂട്ടിൽ, ബിജു ആന്റണി കയ്യാലപറമ്പിൽ, സെക്രട്ടറി ബിനോജ് പാണംപറമ്പിൽ, സിബിച്ചൻ കൈതാരം, മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്‌കോളർ ഷിപ്പുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |