വൈക്കം: മടിയത്ര ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 1988 - 89 എസ്. എസ്.എൽ.സി ബാച്ചിന്റെ നാലാമത് പൂർവവിദ്യാർത്ഥി സംഗമവും സഹപാഠിയായ ആർ. ബിജുവിന്റെ വേർപാടിൽ അനുസ്മരണവും നടത്തി. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവൂത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീവ് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സാംജി ടി. വി. പുരം ബിജു അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപോഴ്‌സൺ സൗദാമിനി അഭിലാഷ്, ഭാരവാഹികളായ വി. ടി. പ്രസാദ്, കെ. ജയകുമാർ, ജി. ജയ്‌മോൻ കട്ടപ്പന, ജ്യോതികുമാർ, കെ. എൻ. സന്തോഷ്, രൂപേഷ് എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർത്ഥികളുടെ സ്‌നേഹവിരുന്നും , കലാപാരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |