SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.36 PM IST

റോമിസൺ റോക്ക്‌സ് !

Increase Font Size Decrease Font Size Print Page
gold

കളഞ്ഞുകിട്ടിയ സ്വർണമാല വീട്ടമ്മയ്ക്ക് തിരികെ നൽകി റോമിസൺ

മുണ്ടക്കയം: കുളക്കടവിൽ നിന്നും കിട്ടിയ മൂന്നേകാൽ പവന്റെ സ്വർണ താലി മാല പൊലീസിൽ ഏൽപ്പിച്ച് ഉടമയ്‌ക്ക് തിരികെ നൽകി

പഴയ മുണ്ടക്കയം റെജീന ഹൗസിൽ റോമിസൺ (47) നാടിനു മാതൃകയായി. പാലമൂട്ടിൽ ലത പുരുഷനാണ് റോമിസണിന്റെ സത്യസന്ധതിയിൽ നഷ്‌ടപ്പെട്ട മാല തിരികെ ലഭിച്ചത്.

ഇന്നലെ രാവിലെ പത്തുമണിയോടെ ടൗണിന് സമീപമുള്ള ചെക്ക് ഡാമിൽ തുണി അലക്കാൻ പോയപ്പോഴാണ് റോമിസണിന് മാല ലഭിച്ചത്. മാലയിലെ താലി ശ്രദ്ധയിൽപ്പെട്ടതോടെ തന്റെ മാതാവിനെ ഓർമ്മ വന്നതായും താമസിയാതെ സുഹൃത്തായ സജിമോൻ നെടിയകാലയുമായി മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ എത്തി മാല കൈമാറുകയായിരുന്നുവെന്നും റോമിസൺ പറഞ്ഞു. തുണിയലക്കുവാനുമായി രാവിലെ എട്ടുമണിയോടെ കുളക്കടവിൽ എത്തിയ ലത തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വീട്ടിലും വന്ന വഴിയിലും കുളക്കടവിലും എല്ലാം മാല തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ലത സ്വർണമാല നഷ്ടപ്പെട്ടത് കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴാണ് മാല സ്റ്റേഷനിൽ ഉള്ളതായി അറിയുന്നത്. നഷ്ടപ്പെട്ടു എന്ന് കരുതിയ മാല തിരികെ കിട്ടിയപ്പോൾ ലതയുടെ കണ്ണുകൾ നിറഞ്ഞു. മുണ്ടക്കയം സി.ഐ രാകേഷ് കുമാറിന്റെ സാന്നിധ്യത്തിൽ റോമിസൺ സ്വർണമാല ലതയ്ക്ക് കൈമാറി. സ്വർണത്തിന് തീവിലയുള്ള സമയത്ത് തന്റെ കൈയിൽ കിട്ടിയ സ്വർണമാല തിരിച്ചു നൽകാൻ കാണിച്ച റോമിസണിന്റെ സത്യസന്ധതയെ സി.ഐ അഭിനന്ദിച്ചു..

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY