കോട്ടയം: തിരുവനന്തപുരത്ത് സി. പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ചില പാർട്ടി നേതാക്കൾ പൊലീസ് ജീപ്പ് ബലമായി തടഞ്ഞ്,പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ഭീഷണി മുഴക്കിയത് ആരേയും ഭീഷണിപ്പെടുത്തുക എന്ന സി.പി.എം ശൈലിയുടെ തെളിവാണെന്ന് , കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം വയനാട്ടിലെ ചൂരൽമലയിൽ നടന്ന താക്കോൽ ദാന ചടങ്ങിലും മുഖ്യമന്ത്രിയുടെ മുൻപിൽ വച്ചായിരുന്നു അദ്ദേഹം സ്റ്റേജിൽ ഇരിക്കുമ്പോൾ കോൺഗ്രസ് എം.എൽ.എ ടി.സിദ്ദിഖിനെതിരെ സി.പി.എം പ്രവർത്തകർ ആർത്തുവിളിച്ചാക്ഷേപിച്ചത്. ഭീഷണിയും പരിഹാസവും സി.പി.എം നയമാണെന്ന് ഈ സംഭവവും വ്യക്തമാക്കുന്നതായി തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |