ചിറക്കടവ്: വെള്ളാളസമാജം സ്‌കൂൾ 91ാം വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.പി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പൊലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് മണിമല, പി.ടി.എ പ്രസിഡന്റ് ജിൻസ് തോമസ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ ആദരിച്ചു. ജില്ലാ കലോത്സവ വിജയികൾക്ക് വാർഡംഗം സുബിതാ ബിനോയ് സമ്മാനങ്ങൾ വിതരണം ചെയ്തു. കൈയെഴുത്ത് മാസികയുടെ പ്രകാശനം മുൻ മാനേജർ സമേഷ് ശങ്കർ പുഴയനാൽ നടത്തി. പി.എൻ.സോജൻ, എം.എൻ.രാജരത്നം, പി.ടി.സിജോമോൻ, പ്രഥമാദ്ധ്യാപിക പി.എൻ.സിജു, സന്ധ്യാ ബൈജു, നിവേദ്യ അനീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |