വോളിബാൾ കോർട്ട് ഉദ്ഘാടനം ചെയ്തു

Friday 08 May 2026 12:01 AM IST

വൈക്കം: ടി.വി പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകളുടെയും അവധിക്കാല പരിശീലന ക്യാമ്പിന്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. 10 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കാണ് 16 വരെ പരിശീലനം നൽകുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും പരിശീലനത്തിന് അവസരം ഒരുക്കും. പി.ടി.എ പ്രസിഡന്റ് ലിജിമോൾ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാഹിന ബീഗം, ഗ്രാമപഞ്ചായത്തംഗം പി. കെ. ബേബി, സ്​റ്റാഫ് സെക്രട്ടറി പി. എം. ഷൈമോൾ എന്നിവർ സംസാരിച്ചു.