മിന്നാമിന്നി ക്യാമ്പിന് ആവേശ തുടക്കം
Friday 08 May 2026 12:03 AM IST
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന് തുടക്കമായി. തെള്ളകം ചൈതന്യയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ഷൈല തോമസ്, മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികൾക്കായി ക്ലാസുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ പഠന യാത്രയും ക്രമീകരിച്ചിട്ടുണ്ട്.