ഹോമിയോപ്പതിക് അവാർഡ് 

Friday 08 May 2026 12:03 AM IST

ചങ്ങനാശേരി: ഹോമിയോപതി രംഗത്തെ മികച്ച ബഹുമതികളിൽ ഒന്നായ ഡോ.എൻ.കെ.ജയറാം ബെസ്റ്റ് ഹോമിയോപതിക് ഡോക്ടർ അവാർഡിന് ഡോ.കെ.എൻ സന്തോഷ് കുമാർ അർഹനായി. ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപത്സ് കേരള (ഐ.എച്ച്.കെ) യിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ജൂനിയർ ചേംബർ ഇന്റർനാഷണൽ, ലയൺസ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഭാര്യ : രാജശ്രീ. മക്കൾ : ഗോപികൃഷ്ണ, ഡോ.ഗൗരികൃഷ്ണ. 10 ന് ചാലക്കുടി ടൗൺ ഹാളിൽ നടക്കുന്ന ഐ.എച്ച്.കെ 108-ാമത് സംസ്ഥാന ശാസ്ത്ര സെമിനാർ വേദിയിൽ ബെന്നി ബഹ്നാൻ എം.പി പുരസ്‌കാരം സമ്മാനിക്കും.