ഷട്ടിൽ ടൂർണമെന്റ് വിജയികൾ
Monday 11 May 2026 12:04 AM IST
പള്ളം : പള്ളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ നൗഷാദ് ആൻഡ് അബ്ദുൾ സലാം (എറണാകുളം) വിജയികളായി. അനിൽകുമാർ ആൻഡ് എസ്.കെ മിസ്ത്ര (അമ്പലപ്പുഴ) ടീമിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അവാർഡ് വിതരണം ചെയ്തു. കേരള ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന ട്രഷറർ ടി.ബിനുരാജ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സജി എം നൈനാൻ, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, ജോർജ് പി.ജേക്കബ്, വിനോദ് വർഗീസ്, തോമസ് ജോർജ് എന്നിവർ പങ്കെടുത്തു.