സിൽവർലൈൻ പിൻവലിക്കും
Tuesday 12 May 2026 12:24 AM IST
പായിപ്പാട് : യു.ഡി.എഫ് സർക്കാർ കെ.റെയിൽ സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുമെന്ന് കെ.പി.സി.സി. രാഷ്ട്രീകാര്യ സമിതിയംഗം കെ.സി ജോസഫ് പറഞ്ഞു. നിയുക്ത എം.എൽ.എ വിനു ജോബിന്റെ നന്ദിപ്രകാശന മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ജിജി തോമസ് പണിക്കൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ് രഘുറാം, പി.എച്ച് നാസർ, ആന്റണി കുന്നുംപുറം, കെ.എ.ജോസഫ്, പി.എം കബീർ, ബാബുകുട്ടൻചിറ, ജോഷി കുറുക്കൻകുഴി, അബ്ദുൾ കലാം, സിംസൺവേഷ്ണാൽ, പി.സി വർഗീസ്, ജയിംസ് വേഷ്ണാൽ,ജോസഫ്‌തോമസ്, ടീനാറോബി, ടോജി കളത്തിപറമ്പിൽ, മുഹമ്മദ് സാലി, ടി.ടി ജോർജുകുട്ടി, സുനിർ റഹ്മാൻ, പി.പ്രഹ്ലാദൻ, പി.എച്ച് സുലൈമാൻ,ജോജി പായിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.