തേനീച്ച കർഷക സംഗമം നടത്തി
Sunday 24 May 2026 12:55 AM IST
പൊൻകുന്നം : ലോക തേനീച്ച ദിനാഘോഷത്തിന്റെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ തേനീച്ചക്കർഷക സംഗമവും പുരസ്കാര വിതരണവും നടത്തി. ഗ്ലോറിയാ ബീഫാം, നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് ട്രസ്റ്റ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മികച്ച തേനീച്ചക്കർഷകനായി ഇ.കെ.സുരേഷ് ഇളംപുരയിടത്തിൽ, മികച്ച കർഷകയായി കെ.ബി.മറിയാമ്മ അഴകത്ത്, വിദ്യാർത്ഥി വിഭാഗത്തിൽ മിഷേൽ എലിസബത്ത് ജോസ് താന്നിപ്പാറ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്കുമാർ അവാർഡ് സമ്മാനിച്ചു.
വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.