ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
Monday 25 May 2026 5:42 PM IST
കുമരകം: കുമരകം വിജ്ഞാനപ്രഭ വായനശാലയിൽ ലഹരിവിരുദ്ധ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.കെ.സാബു അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, പഞ്ചായത്തംഗം പി.കെ സേതു, വായനശാല സെക്രട്ടറി ഒ.ജി സൂസമ്മ, പി.സി ജേക്കബ്, ഷാർളിൻ പീറ്റർ, ബിന്ദു ലാലു എന്നിവർ പങ്കെടുത്തു.