കുടുംബയൂണിറ്റ് സംഗമം നടത്തി

Thursday 28 May 2026 1:02 AM IST

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 5017ാം നമ്പർ ബ്രഹ്മമംഗലം ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റ് സംഗമവും, സ്‌കോളർഷിപ്പ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സിനി സെൻ ഗുരുദേവപ്രഭാഷണം നടത്തി. കൺവീനർ ജി.സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അഡ്വ.പി.വി.സുരേന്ദ്രൻ, ഗൗതംസുരേഷ്ബാബു, അജിത്ത്കുമാർ രാജീവ് ശേഖരൻ, കെ. പി. ജയപ്രകാശ്, പ്രകാശൻ മൂഴിക്കരോട്ട്, ദീപ സുഗുണൻ, വിമല ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. അബു ശാന്തിയുടെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജ നടത്തി.