വിദ്യാഭ്യാസ അവാർഡ്

Saturday 30 May 2026 12:57 AM IST

കോട്ടയം : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളിൽ നിന്ന് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, യൂണിവേഴ്‌സിറ്റി തലത്തിൽ ആദ്യ മൂന്നു റാങ്കുകൾ, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ, ഗ്രൂപ്പ് അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ എന്നിവയൽ ഏതെങ്കിലും നേട്ടം കൈവരിച്ചവർക്ക് അപേക്ഷിക്കാം. ജൂൺ ആറിനകം അതത് ഫിഷറീസ് ഓഫീസിൽ നൽകണം.