കോട്ടയം : ജില്ലയിൽ 1259 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1221 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 38 പേർ രോഗബാധിതരായി. 1355 പേർ രോഗമുക്തരായി. 6265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 570 സ്ത്രീകളും 159 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5441 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 301018 പേർ കൊവിഡ് ബാധിതരായി. 292674 പേർ രോഗമുക്തി നേടി. 55027 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |