കോട്ടയം: അസംഘടിത തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 5വരെ കോട്ടയം ഭാരത് ആശുപത്രിക്ക് സമീപം ആസാദ് ലെയ്നിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്ററിൽ നടക്കും. 59 വയസ് വരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നീ രേഖകളുമായി പങ്കെടുക്കണം. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളും ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളിൽ അംഗമല്ലാത്ത പത്തിൽ കുറവ് തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളും സ്വയം തൊഴിൽ ചെയ്യുന്നവരും രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |