SignIn
Kerala Kaumudi Online
Thursday, 19 September 2024 4.43 AM IST

3586 പരിശോധന, 327 പേർക്ക് കൊവിഡ്

Increase Font Size Decrease Font Size Print Page
covid

കോട്ടയം: ജില്ലയിൽ 327 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 307 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. പുറത്തുനിന്നെത്തിയ 20 പേർ രോഗബാധിതരായി. 235 പേർ രോഗമുക്തരായി. 3586 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 155 പുരുഷൻമാരും 146 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 4636 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334253 കൊവിഡ് ബാധിതരായി. 327343 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27714 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം:

കോട്ടയം-49,എരുമേലി-16,ചങ്ങനാശേരി-15,മരങ്ങാട്ടുപിള്ളി, കാഞ്ഞിരപ്പള്ളി-12,ഏറ്റുമാനൂർ-11,പാറത്തോട്, തൃക്കൊടിത്താനം, ചിറക്കടവ്-9,ഞീഴൂർ-8,രാമപുരം, മാടപ്പള്ളി, വൈക്കം, കറുകച്ചാൽ, മണർകാട്-7,കടുത്തുരുത്തി, കാണക്കാരി, കുറിച്ചി, ഭരണങ്ങാനം, പനച്ചിക്കാട്-6,മുണ്ടക്കയം, കല്ലറ, പൂഞ്ഞാർ, കരൂർ, വാകത്താനം, പാലാ, പൂഞ്ഞാർ തെക്കേക്കര-5,കൊഴുവനാൽ, നീണ്ടൂർ, നെടുംകുന്നം, തലയോലപ്പറമ്പ്, വെള്ളാവൂർ, തിടനാട്, മീനച്ചിൽ-4,ആർപ്പൂക്കര, വിജയപുരം, പുതുപ്പള്ളി, കങ്ങഴ, മൂന്നിലവ്, അയ്മനം, മാഞ്ഞൂർ- 3,വെളിയന്നൂർ, ഉഴവൂർ, അയർക്കുന്നം, കുറവിലങ്ങാട്, മുളക്കുളം, വെള്ളൂർ, മുത്തോലി, അതിരമ്പുഴ, അകലക്കുന്നം-2,ഈരാറ്റുപേട്ട, വാഴൂർ, വാഴപ്പള്ളി, പാമ്പാടി, പള്ളിക്കത്തോട്, തലപ്പലം, മണിമല, കിടങ്ങൂർ, കോരുത്തോട്, തീക്കോയി-1

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.