കോട്ടയം : യുവജന ക്ഷേമബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2021 ൽ പങ്കെടുക്കാൻ 30 വരെ രജിസ്റ്റർ ചെയ്യാം. കൊവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ജില്ലകളിലേക്ക് നേരിട്ട് പങ്കെടുക്കാം. www.keralotsavam.com എന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെയാണ് മത്സരാർത്ഥികളും ക്ലബുകളും രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പരും കോഡും ഉപയോഗിച്ച് മത്സരത്തിനായി റെക്കോർഡ് ചെയ്ത വീഡിയോ അപ് ലോഡ് ചെയ്യണം. മത്സര വീഡിയോകൾ വിദഗ്ദ്ധ സമിതി വിലയിരുത്തിയശേഷം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒരിനത്തിൽ നിന്ന് അഞ്ച് എൻട്രികൾ വീതമാണ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുക. ഫോൺ: 041 2561105, 9446108989, 9074986047.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |