SignIn
Kerala Kaumudi Online
Thursday, 19 September 2024 12.59 AM IST

പദ്ധതി നിർവഹണം വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ

Increase Font Size Decrease Font Size Print Page
colector

കോട്ടയം : ജില്ലയിലെ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ച തുക ജനുവരിയോടെ പൂർണമായി വിനിയോഗിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. സർക്കാർ അനുവദിച്ച പദ്ധതിത്തുക ചെലവഴിക്കാതിരിക്കുന്നത് കുറ്റകരമാണ്. പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുകയും ബില്ലുകൾ യഥാസമയം മാറുകയും വേണം.
ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ ഗൗരവത്തോടെ പരിഗണിച്ച് അടിയന്തര നടപടിയെടുക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ,എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.