പൊൻകുന്നം : നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല, വാഴൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്തോ - പാക് യുദ്ധവിജയ സുവർണജൂബിലി 10 ന് ആഘോഷിക്കാൻ തീരുമാനിച്ചു. വാഴൂർ, ചിറക്കടവ് പഞ്ചായത്തുകൾ, വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്കോളേജ്, എൻ.സി.സി.യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ കോളേജ് ഓഡിറ്റോറിയത്തിലാണ് ആഘോഷം. പോരാട്ടത്തിൽ പങ്കെടുത്ത സൈനികരെയും വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെയും ആദരിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. തെക്കേത്തുകവല യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പയ്യമ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും. വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |