കോട്ടയം: കാറിൽ കടത്തിക്കൊണ്ടുവന്ന ആറ് ലക്ഷം രൂപ വിലവരുന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. പട്ടാമ്പി വെല്ലപ്പുഴ പുത്തൻ പീടിയേക്കൽ സൈനുൽ ആബിദ് (24), ഒറ്റപ്പാലം കടമ്പഴിപ്പുറം പാലയ്ക്കൽ റിയാസ് (34) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘവും ചിങ്ങവനം പൊലീസും ചേർന്ന് ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിൽ നിന്ന് പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് ജില്ലയിലേയ്ക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നർക്കോട്ടിക്ക് സെൽ ഡിവൈ. എസ്.പിയുടെ നിർദ്ദേശപ്രകാരം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജോൺസൺ ആന്റണി, എ.എസ്.ഐ രവീന്ദ്രൻ, സി.പി.ഒ ജോജി, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ എസ്. ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ. മാത്യു, അജയകുമാർ, എസ്.അരുൺ, വി.കെ അനീഷ്, ഷിബു പി.എം. ഷമീർ സമദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |