കോട്ടയം : ആരോഗ്യ വകുപ്പിൽ നിന്ന് 500 ഫയലുകൾ കാണാതെ പോയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. വലിയ ചില ഇടപാടുകൾ വഴി ആരോഗ്യവകുപ്പിലേക്ക് മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് കാണാതായിരിക്കുന്നത്. വൻ അഴിമതിയുടെ കഥ ഇതിനു പുറകിൽ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കണം. കേരള സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ കോർപ്പറേഷനാണ് ഇടപാടുകൾ മുഴുവൻ നടത്തിയിരിക്കുന്നത്. സർക്കാരിൽപ്പെട്ടവർ തന്നെയാണ് ഇതിന് ഉത്തരവാദികൾ എന്നത് വ്യക്തമാണെന്നും, സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |