കോട്ടയം . കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി ഇടുക്കി റീജയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ കീഴിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വോളണ്ടിയർമാരെ നിയമിക്കുന്നു. ഡിസൈനിംഗ് വോളണ്ടിയർ യോഗ്യത. സിവിൽ എൻജിനീയറിംഗിൽ ബിരുദവും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. വോളണ്ടിയർ യോഗ്യത . സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
ഏപ്രിൽ നാലിന് രാവിലെ 10 30 ന് തൊടുപുഴ മാതാ ആർക്കേഡ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജലനിധി ഓഫീസിലാണ് ഇന്റർവ്യൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |