കോട്ടയം. മണിപ്പാലിലെ മാൽപ്പെ സെന്റ് മേരീസ് ബീച്ചിലുണ്ടായ അപകടത്തിൽ മരിച്ച എൻജി. കോളേജ് വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് നടക്കും. കുഴിമറ്റം നെല്ലിക്കൽ ചേപ്പാട്ടുപറമ്പിൽ അമൽ അനിൽ , ഉദയംപേരൂർ ചിറമേൽ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റെജി എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഇന്നലെ അർദ്ധരാത്രിയോടെ വീട്ടിലെത്തിച്ചു. ആന്റണി ഷിനോയിയുടെ സംസ്കാരം ഇന്ന് രാവിലെ 9ന് ഉദയംപേരൂർ സുന്നഹഹോസ് പള്ളി സെമിത്തേരിയിലും അമലിന്റെ സംസ്കാരം രാവിലെ 11ന് കുഴിമറ്റത്തെ വീട്ടുവളപ്പിലും അലന്റെ സംസ്കാരം രണ്ടിന് വെള്ളൂർ സെന്റ് സൈമൺസ് പള്ളി സെമിത്തേരിയിലും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |