പൊൻകുന്നം. ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ഇടത്താവള വികസന പദ്ധതി നടപ്പാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. വലിയമ്പലത്തിനു സമീപം ദേവസ്വംബോർഡ് വക സ്ഥലത്ത് നിർമ്മിക്കുന്ന ഇടത്താവള സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ 18ന് രാവിലെ 10 ന് നിർവ്വഹിക്കും. ഇതിനായി സംസ്ഥാനസർക്കാർ 15 കോടി ചെലവഴിക്കും. 4252 ചതുരശ്രമീറ്ററാണ് വിസ്തീർണം.അടുക്കള, ശൗചാലയങ്ങൾ എന്നിവയും16 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവശ്യമായ സൗകര്യവുമൊരുക്കും. 448 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാൾ, ഡോർമിറ്ററി, ലോക്കർ റൂം എന്നിവ ഉണ്ടാക്കും. അടുത്ത തീർത്ഥാടനകാലത്തിനു മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |