ചങ്ങനാശേരി . മീഡിയ വില്ലേജ് ഫിലിം ഫെസ്റ്റിവലിന് ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ തിരിതെളിഞ്ഞു. കോളേജിലെ ഫിലിം ക്ലബും, കേരള ചലച്ചിത്ര അക്കാഡമിയും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ സമ്മേളനത്തിൽ അനുസ്മരിച്ചു. സിനിമാ പ്രദർശനത്തിന് ശേഷം ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ പ്രിൻസിപ്പൽ ജോസഫ് പാറയ്ക്കൽ, കേരള ചലച്ചിത്ര അക്കാഡമി പ്രതിനിധി ഷാജി അമ്പാട്ട്, സിനിമ എഡിറ്ററും സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ അദ്ധ്യാപകനുമായ രഞ്ജിത്ത് കുഴൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |